services of local body

Opportunity to Pay Property Tax Arrears; Penalty Interest Waived
Valanchery: A notification has been issued stating that penalty interest on outstanding property tax dues payable to local self-government institutions has been waived until September 30, 2026.
The K-SMART system now facilitates the payment of outstanding property tax without penalty interest for those who clear their dues during this period.
Authorities have urged those with property tax arrears to take advantage of this opportunity by making the payment today.
To pay online:
ksmart.lsgkerala.gov.in
You can use the facility available on the K-SMART website to pay your property tax.

 

 

 

services of local body
സേവനങ്ങൾ

വസ്തുനികുതി കുടിശ്ശിക അടയ്ക്കാൻ അവസരം; പിഴപ്പലിശ ഒഴിവാക്കി
വളാഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കാനുള്ള വസ്തുനികുതി കുടിശ്ശികകളിലെ പിഴപ്പലിശ 2026 സെപ്റ്റംബർ 30 വരെ ഒഴിവാക്കിയതായി അറിയിപ്പ്.
ഈ കാലയളവിൽ കുടിശ്ശികയായ വസ്തുനികുതി അടച്ചുതീർക്കുന്നവർക്ക് പിഴപ്പലിശ കൂടാതെ നികുതി അടയ്ക്കാനുള്ള സൗകര്യം K-SMART സംവിധാനത്തിൽ ഒരുക്കിയിട്ടുണ്ട്.
അതിനാൽ വസ്തുനികുതി കുടിശ്ശികയുള്ളവർ ഇന്ന് തന്നെ തുക അടച്ച് അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
ഓൺലൈനായി അടയ്ക്കാൻ:
ksmart.lsgkerala.gov.in
K-SMART വെബ്സൈറ്റിൽ പ്രവേശിച്ച് വസ്തുനികുതി അടയ്ക്കുന്നതിനുള്ള സൗകര്യം ഉപയോഗിക്കാം.

 

 

 

services of local body
Inauguration

Valanchery: Municipal Chairperson Haseena Vattoli inaugurated the municipal-level launch of ‘Operation Toofan 2.0 – The Narco Hunt,’ an initiative organized jointly by the Kerala Government's Home Department and the Local Self-Government Department as part of anti-drug efforts. Deputy Chairperson K.V. Unnikrishnan presided over the function. This project is being implemented through a collaboration between the police and local bodies as the second phase of the Kerala Government's ‘Toofan’ campaign against drug abuse. Home Minister Ramesh Chennithala had inaugurated the project at the state level during a ceremony held at Malabar College, Vengara. Special arrangements were made at the VSC Bank auditorium to view the state-level inauguration ceremony online. Following the state-level launch, the Chairperson hoisted the flag and pinned ‘Toofan Warriors’ badges on the ward councilors. Municipal Secretary H. Seena administered the anti-drug pledge, and Valanchery ASI Ajay conducted an awareness session. Councilor Mujeeb Valasi delivered the welcome address at the event, which was attended by Cheriyil Ramakrishnan (Chairman, Welfare Standing Committee) and Shaji (Chairperson, Development Standing Committee). Speakers included Councilors T.P. Abdul Gafoor, Jalal Manu, K.T. Abdul Razak, Naufal Palara, Jaya Sadanandan, Ajitha Krishnan, Adv. Harsha Santhosh, U. Mujeeb Rahman, Rahmabi, P.P. Yahya, Rashid Machincheri, Shafi (Muthu), Siddique Haji, Sakeena, Sulaikha Karakadan, K.P. Naseera, Mehroofath Nelloli, and Hajara Veeran Kutty; Municipality Clean City Manager T.P. Ashraf; Health Inspector Vinod Balakrishnan; Family Health Centre Health Inspector Nisar; and Kudumbashree CDS Chairperson Khairunnissa. As part of this year-long campaign, meetings of vigilance committees will be held at the ward level in the coming days, marking the launch of ward-level campaigns. Health department staff, representatives of voluntary organizations, social workers, Anganwadi staff, Kudumbashree workers, club members, and ASHA workers also participated.

Inauguration
ഉദ്ഘാടനം

വളാഞ്ചേരി: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെയും, തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പറേഷൻ ടൂഫാൻ 2.0 – The Narco Hunt’ നഗരസഭ തല ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഹസീന വട്ടോളി നിർവ്വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കേരള സർക്കാറിൻ്റെ ലഹരി നിർമാർജനത്തിനെതിരെ യുള്ള തൂഫാൻ ക്യാമ്പയിനിൻ്റെ രണ്ടാം ഘട്ടം എന്ന രീതിയിലാണ് പോലീസും,തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർത്ത് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ചെന്നിത്തല വേങ്ങര മലബാർ കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.ഉദ്ഘാടന പരിപാടി ഓൺലൈനായി വീക്ഷിക്കുന്നതിനായി വി.എസ് .സി ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രേത്യേകം സജ്ജീകരണം നടത്തിയിരുന്നു.സംസ്ഥാന തല ഉദ്ഘാടനത്തിന് ശേഷം ചെയർപേഴ്‌സൺ പതാക ഉയർത്തുകയും,വാർഡ് കൗൺസിലർമാരെ തൂഫാൻ വാരിയേഴ്സ് ബാഡ്ജ് അണിയിക്കുകയും ചെയ്തു.നഗരസഭ സെക്രട്ടറി എച്ച് സീന ലഹരിക്കെതിരെയുള്ള പ്രതിഞ്ജ ചൊല്ലികൊടുത്തു.വളാഞ്ചേരി എ എസ് ഐ അജയ് ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.കൗൺസിലർ മുജീബ് വാലാസി സ്വഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി മോൾ,കൗൺസിലർമാരായ ടി പി അബ്‌ദുൾ ഗഫൂർ,ജലാൽ മാനു,കെ ടി അബ്ദുൾ റസാഖ്,നൗഫൽ പാലാറ,ജയ സാദാനന്ദൻ,അജിത കൃഷ്ണൻ,അഡ്വ.ഹർഷ സന്തോഷ്‌,യു മുജീബ് റഹ്മാൻ,റഹ്മാബി,പി പി യഹ്‌യ,റാഷിദ്‌ മച്ചിഞ്ചേരി,ഷാഫി എന്ന  മുത്തു,സിദ്ധീഖ് ഹാജി,സക്കീന,സുലൈഖ കരാക്കാടൻ,കെ പി നസീറ,മെഹ്‌റൂഫത്ത് നെല്ലോളി,ഹാജറ വീരാൻ കുട്ടി,നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി പി അഷ്‌റഫ്‌,ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിനോദ് ബാലകൃഷ്ണൻ,കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ നിസാർ,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഖൈരുന്നീസ്സ തുടങ്ങിയവർ സംസാരിച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിയിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വാർഡ് തലങ്ങളിൽ ജാഗ്രത സമിതികളുടെ യോഗം ചേരുകയും വാർഡ് തല ക്യാമ്പയിനുകൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.ആരോഗ്യ വിഭാഗം ജീവക്കാർ,സന്നദ്ധ സംഘടന പ്രതിനിധി കൾ, സാമൂഹ്യ പ്രവർത്തകർ, അംഗനവാടി ജീവന ക്കാർ,കുടുംബശ്രീ പ്രവർത്തകർ, ക്ലബ്ബ് അംഗങ്ങൾ,ആശവർക്കർമാർ എന്നിവരും പങ്കെടുത്തു

Inauguration
Waste managment

Valanchery: A mass cleaning drive was conducted in public places as part of the 'Swachhata Hi Seva (SHS) - 2026' mega cleanliness campaign being implemented in the Valanchery Municipality until October 2. The cleaning drive covered the Valanchery market, bus stand, municipal stadium, and the Kottaram bus waiting shelter. Municipal Chairperson Haseena Vattoli inaugurated the event. Cleaning drives were conducted in the vicinity of the bus stand and market by NSS students from Safa Arts and Science College, and at the municipal stadium and Kottaram bus shelter by NSS students from MES KVM College. The Kavumpuram bus shelter and its surroundings had also been cleaned the previous day. K. Shareefa Teacher (Chairperson, Health Standing Committee), Najia Jamshad (Chairperson, Education, Arts, and Sports Standing Committee), Shaji Mol (Chairperson, Development Standing Committee), and Councilors Sajitha Teacher, Rahmabi, P.P. Shafi, and Jaya Sadanandan addressed the gathering. T.P. Ashraf (Clean City Manager, Municipal Health Department), Vinod Balakrishnan (Health Inspector), JHI Anu, and sanitation workers also led the cleaning activities. Further programs as part of this campaign will be organized in the coming days.

Waste managment
മാലിന്യ സംസ്കരണം

വളാഞ്ചേരി: ഒക്ടോബർ 02 വരെ വളാഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന 'സ്വച്ഛതാ ഹി സേവ (SHS) - 2026' ബൃഹത്തായ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാസ് ക്ലീനിങ് നടത്തി. വളാഞ്ചേരി മാർക്കറ്റ്, ബസ് സ്റ്റാന്റ്,നഗരസഭ സ്റ്റേഡിയം,കൊട്ടാരം ബസ് കാത്തിരിപ്പുകേന്ദ്രം എന്നീ സ്ഥലങ്ങളിലാണ് മാസ് ക്ലീനിങ് നടത്തിയത്. പരിപാടി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം നടത്തി. ബസ്റ്റാന്റ്,മാർക്കറ്റ് പരിസരo സഫ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ്  വിദ്യാർത്ഥികളുടെയും,നഗരസഭ സ്റ്റേഡിയം,കൊട്ടാരം ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവടങ്ങളിൽ എം ഇ എസ് കെ വീ എം കോളേജ് എൻ എസ് എസ്  വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ആണ് ശുചീകരണ പ്രവർത്തണം നടന്നത്.കയിഞ്ഞ ദിവസം കാവുംപുറം ബസ് കാത്തിരിപ്പു കേന്ദ്രവും പരിസരവും ശുചീകരണം നടത്തിയിരുന്നു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ശരീഫ ടീച്ചർ,വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ജംഷാദ്,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി മോൾ,കൗൺസിലർ മാരായ സാജിത ടീച്ചർ, റഹ്മാബി,പി പി ഷാഫി,ജയ സദാനന്ദൻ എന്നിവർ സംസാരിച്ചു.നഗരസഭാ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ ടി പി അഷ്‌റഫ്‌, ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിനോദ് ബാലകൃഷ്ണൻ,ജെ എച്ച് ഐ അനു, സാനിറ്റേഷൻ വർക്കേഴ്സ് എന്നിവരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വരും ദിവസങ്ങളിൽ ക്യാമ്പയിനിന്റെ ഭാഗമായുള്ള പരിപാടികൾ സംഘടിപ്പിക്കും

Waste managment
LOCAL NEWS

Urgent resolution for the issues regarding the service road, drainage, and foot-over-bridge, as well as the travel woes at Vattappara! 🛣️

An urgent joint inspection was conducted alongside a team of senior officials to address the severe travel difficulties and drainage defects in the Valanchery-Vattappara area, which arose in connection with the National Highway 66 development project. 🤝
The official team visited the site following the persistent interventions of Hon. MP Abdussamad Samadani, Hon. Kottakkal MLA Prof. Abid Hussain Thangal, and Valanchery Municipal Chairperson Haseena Vattoli.
Previously, Mujeeb Valasi (former Chairman of the Municipal Education Standing Committee and current Councilor), Ashraf Ambalathingal (former Chairman and current Chairman of the Public Works Standing Committee), and former Councilor Abida Mansoor had submitted complaints regarding these issues to the Hon. MP, the MLA, and the NHAI. A team comprising NHAI Project Director Praveen Kumar and Special Deputy Collector Shaji K. visited the area and took the following key decisions:
1️⃣ Drainage Construction: Orders were issued to prepare an estimate for the urgent construction of a drainage system to prevent rainwater from the National Highway—flowing beneath the viaduct—from rushing into nearby homes and water sources. 🌧️
2️⃣ Foot Overbridge (FOB): The Project Director assured that an estimate for a foot overbridge between Vattappara and Kanjippura is being prepared to ensure pedestrian safety and that construction will commence soon. 🌉
3️⃣ Valanchery Service Road: Construction of the service road from Vattappara to Valanchery will be expedited, following Cabinet approval to acquire the necessary surplus land. 🚗
4️⃣ Connection Road: Measures will be taken to restore the road connection from the Vattappara Vadakke Kulambu–Athanikkal bypass to the National Highway. 🛣️
Valanchery Municipal Chairperson Haseena Vattoli, Deputy Chairman K.V. Unnikrishnan, Councilors Mujeeb Valasi, Siddique Haji Kalodi, and Sulaikha Karakadan, along with UDF leaders Salam Valanchery and Rajan Master, were also present. He was with the MLA.

LOCAL NEWS
പ്രാദേശിക വാര്‍ത്തകള്‍

വട്ടപ്പാറയിലെ സർവീസ് റോഡ്, ഡ്രൈനേജ്, ഫൂട്ട് ഓവർ ബ്രിഡ്ജ് പ്രശ്നങ്ങൾക്കും യാത്രാദുരിതത്തിനും അടിയന്തര പരിഹാരം! 🛣️

ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് വളാഞ്ചേരി വട്ടപ്പാറ മേഖലയിലെ രൂക്ഷമായ യാത്രാപ്രശ്നങ്ങൾക്കും ഡ്രൈനേജ് അപാകതകൾക്കും പരിഹാരം കാണാൻ ഉന്നത ഉദ്യോഗസ്ഥ സംഘത്തോടൊപ്പം അടിയന്തര സംയുക്ത പരിശോധന നടന്നു. 🤝
ബഹു. എം.പി അബ്ദുസ്സമദ് സമദാനി, ബഹു. കോട്ടക്കൽ എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി തുടങ്ങിയവരുടെ നിരന്തരമായ ഇടപെടലുകളുടെ തുടർച്ചയായാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്.
നേരത്തെ ഈ വിഷയങ്ങളിൽ മുജീബ് വാലാസി (മുൻ നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും നിലവിലെ കൗൺസിലറും), അഷറഫ് അമ്പലത്തിങ്ങൽ (മുൻ ചെയർമാനും നിലവിലെ മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും), മുൻ കൗൺസിലർ ആബിദ മൻസൂർ എന്നിവർ ബഹു. എം.പി, എം.എൽ.എ, NHAI എന്നിവർക്ക് പരാതി സമർപ്പിച്ചിരുന്നു.
NHAI പ്രൊജക്ട് ഡയറക്ടർ പ്രവീൺ കുമാർ, സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഷാജി കെ എന്നിവരടങ്ങിയ സംഘം പ്രദേശം സന്ദർശിക്കുകയും താഴെ പറയുന്ന പ്രധാന തീരുമാനങ്ങൾ എടുക്കുകയും ചെയ്തു:
1️⃣ ഡ്രൈനേജ് നിർമ്മാണം: വയഡക്ട് പാലത്തിന് താഴെ ദേശീയപാതയിലെ വെള്ളം കുത്തിയൊലിച്ച് വീടുകളിലേക്കും ജലസ്രോതസ്സുകളിലേക്കും എത്തുന്നത് തടയാൻ അടിയന്തരമായി ഡ്രൈനേജ് നിർമ്മിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉത്തരവിട്ടു. 🌧️
2️⃣ ഫൂട്ട് ഓവർ ബ്രിഡ്ജ്: വട്ടപ്പാറക്കും കഞ്ഞിപ്പുരക്കും ഇടയിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ FOB-ന്റെ എസ്റ്റിമേറ്റ് തയ്യാറായി വരുന്നതായും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പ്രൊജക്ട് ഡയറക്ടർ ഉറപ്പുനൽകി. 🌉
3️⃣ വളാഞ്ചേരി സർവീസ് റോഡ്: വട്ടപ്പാറയിൽ നിന്നും വളാഞ്ചേരിയിലേക്കുള്ള സർവീസ് റോഡിന് മിച്ചഭൂമി ലഭിക്കാൻ മന്ത്രിസഭാ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ നിർമ്മാണം വേഗത്തിലാക്കും. 🚗
4️⃣ കണക്ഷൻ റോഡ്: വട്ടപ്പാറ വടക്കേ കുളമ്പ് - അത്താണിക്കൽ ബൈപ്പാസ് റോഡിൽ നിന്ന് നാഷണൽ ഹൈവേയിലേക്കുള്ള കണക്ഷൻ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കും. 🛣️
വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി, ഡെപ്യൂട്ടി ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ മുജീബ് വാലാസി, സിദ്ധീഖ് ഹാജി കാലൊടി, സുലൈഖ കാരക്കാടൻ, UDF നേതാക്കളായ സലാം വളാഞ്ചേരി, രാജൻ മാസ്റ്റർ എന്നിവരും ബഹു. എം.എൽ.എ ക്കൊപ്പമുണ്ടായിരുന്നു.

LOCAL NEWS