വളാഞ്ചേരി: ഒക്ടോബർ 02 വരെ വളാഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന 'സ്വച്ഛതാ ഹി സേവ (SHS) - 2026' ബൃഹത്തായ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാസ് ക്ലീനിങ് നടത്തി. വളാഞ്ചേരി മാർക്കറ്റ്, ബസ് സ്റ്റാന്റ്,നഗരസഭ സ്റ്റേഡിയം,കൊട്ടാരം ബസ് കാത്തിരിപ്പുകേന്ദ്രം എന്നീ സ്ഥലങ്ങളിലാണ് മാസ് ക്ലീനിങ് നടത്തിയത്. പരിപാടി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം നടത്തി. ബസ്റ്റാന്റ്,മാർക്കറ്റ് പരിസരo സഫ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികളുടെയും,നഗരസഭ സ്റ്റേഡിയം,കൊട്ടാരം ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവടങ്ങളിൽ എം ഇ എസ് കെ വീ എം കോളേജ് എൻ എസ് എസ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ആണ് ശുചീകരണ പ്രവർത്തണം നടന്നത്.കയിഞ്ഞ ദിവസം കാവുംപുറം ബസ് കാത്തിരിപ്പു കേന്ദ്രവും പരിസരവും ശുചീകരണം നടത്തിയിരുന്നു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ശരീഫ ടീച്ചർ,വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ജംഷാദ്,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി മോൾ,കൗൺസിലർ മാരായ സാജിത ടീച്ചർ, റഹ്മാബി,പി പി ഷാഫി,ജയ സദാനന്ദൻ എന്നിവർ സംസാരിച്ചു.നഗരസഭാ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ ടി പി അഷ്റഫ്, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാലകൃഷ്ണൻ,ജെ എച്ച് ഐ അനു, സാനിറ്റേഷൻ വർക്കേഴ്സ് എന്നിവരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വരും ദിവസങ്ങളിൽ ക്യാമ്പയിനിന്റെ ഭാഗമായുള്ള പരിപാടികൾ സംഘടിപ്പിക്കും
വളാഞ്ചേരി
valancherymunicipality@gmail.com
Mobile Number
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 03-Oct-2026 14:57:30
വളാഞ്ചേരി നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്