വളാഞ്ചേരി നഗരസഭ പൈങ്കണ്ണൂർ ഗവ U P സ്കൂളിന് ഇനി  പുതിയ കെട്ടിടം..

Posted on Friday, July 23, 2021

 

painkanoor School

ബഹു .ഇ ടി മുഹമ്മദ് ബഷീർ M P യുടെ 35 ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ട്(2016-2017)  വിനിയോഗിച്ച്   നിർമിച്ച   പൈങ്കണ്ണൂർ ഗവ U P സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ഇ.ടി മുഹമ്മദ് ബഷീർ M P നിർവഹിച്ചു .ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്‌റഫ്  അമ്പലത്തിങ്ങൽ അധ്യക്ഷനായിരുന്നു . പ്രൊഫ .ആബിദ് ഹുസ്സൈൻ തങ്ങൾ MLA മുഖ്യാതിഥിയായിരുന്നു .സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി ഉൽഘാടനം M L A നിർവഹിച്ചു .പൈങ്കണ്ണൂർ ഗവ U P സ്കൂൾ H M incharge മീരാഭായ്. പി റിപ്പോർട്ട് അവതരിപ്പിച്ചു .വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആബിദലി ടി.കെ ,സലാം വളാഞ്ചേരി ,പറശ്ശേരി അസൈനാർ ,ടി.പി അബ്ദുൽ ഗഫൂർ ,സി.അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു .ചടങ്ങിൽ റംല മുഹമ്മദ് (വൈസ് ചെയർപേഴ്സൺ)റൂബി ഖാലിദ്(മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ)സി.റിയാസ് (വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ)മാരാത്ത് ഇബ്രാഹിം (ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ)ദീപ്തി ഷൈലേഷ് (ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ),താഹിറ ഇസ്മായിൽ (കൗൺസിലർ),ഇ.പി അച്യുതൻ (കൗൺസിലർ),ഈസ നമ്പറത്ത് ,ഷാഹിന റസാക്ക് (കൗൺസിലർ)
ഹസീന വട്ടോളി (),ബദരിയ്യ ടീച്ചർ ,തസ്ലീമ നദീർ (കൗൺസിലർ),യു.മുജീബ് റഹ്‌മാൻ, സാലി വി പി, അബ്ദുള്ളക്കുട്ടി ടി പി,സുബൈർ പി പി,തൗഫീഖ് പാറമ്മൽ ,സുരേഷ് പി.പി ,പി.കെ വിജേഷ് ,എന്നിവർ സംബന്ധിച്ചു .PTA പ്രസിഡണ്ട് ഹൈദർ പി  നന്ദി പറഞ്ഞു