വളാഞ്ചേരി നഗരസഭ വികസന സെമിനാർ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു

Posted on Thursday, February 18, 2021

                                                                 Vikasana Seminar

                                           ഗ്രാമീണ വികസനത്തിലൂടെ മാത്രമെ രാജ്യ പുരോഗതി നേടാനാവു.

വളാഞ്ചേരി: ഗ്രാമീണ മേഖലയിലെ വികസനത്തിലൂടെ മാത്രമെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവു എന്ന് പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പറഞ്ഞു. വളാഞ്ചേരി നഗരസഭ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ്, കെ എം ഗഫുർ, സലാം വളാഞ്ചേരി ,പറശ്ശേരി അസൈനാർ, ടി.കെ.ആബിദലി, ടി.പി.അബ്ദുൽ ഗഫൂർ ,മൂർക്കത്ത് മുസ്തഫ, സി എം റിയാസ്, ദീപ്തി ശൈലേഷ്, മുഹമ്മദ് ഇബ്രാഹിം, റൂബി ഖാലിദ്, മുജീബുറഹ്മാൻ വാലാസി, ഇ.പി.അച്ചുതൻ, എച്ച്.സീന, എസ് സുനിൽകുമാർ പ്രസംഗിച്ചു.ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ പങ്കെടുത്തു.