വസ്തുനികുതി കുടിശ്ശിക അടയ്ക്കാൻ അവസരം; പിഴപ്പലിശ ഒഴിവാക്കി
വളാഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കാനുള്ള വസ്തുനികുതി കുടിശ്ശികകളിലെ പിഴപ്പലിശ 2026 സെപ്റ്റംബർ 30 വരെ ഒഴിവാക്കിയതായി അറിയിപ്പ്.
ഈ കാലയളവിൽ കുടിശ്ശികയായ വസ്തുനികുതി അടച്ചുതീർക്കുന്നവർക്ക് പിഴപ്പലിശ കൂടാതെ നികുതി അടയ്ക്കാനുള്ള സൗകര്യം K-SMART സംവിധാനത്തിൽ ഒരുക്കിയിട്ടുണ്ട്.
അതിനാൽ വസ്തുനികുതി കുടിശ്ശികയുള്ളവർ ഇന്ന് തന്നെ തുക അടച്ച് അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
ഓൺലൈനായി അടയ്ക്കാൻ:
ksmart.lsgkerala.gov.in
K-SMART വെബ്സൈറ്റിൽ പ്രവേശിച്ച് വസ്തുനികുതി അടയ്ക്കുന്നതിനുള്ള സൗകര്യം ഉപയോഗിക്കാം.