LOCAL NEWS

വട്ടപ്പാറയിലെ സർവീസ് റോഡ്, ഡ്രൈനേജ്, ഫൂട്ട് ഓവർ ബ്രിഡ്ജ് പ്രശ്നങ്ങൾക്കും യാത്രാദുരിതത്തിനും അടിയന്തര പരിഹാരം! 🛣️

ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് വളാഞ്ചേരി വട്ടപ്പാറ മേഖലയിലെ രൂക്ഷമായ യാത്രാപ്രശ്നങ്ങൾക്കും ഡ്രൈനേജ് അപാകതകൾക്കും പരിഹാരം കാണാൻ ഉന്നത ഉദ്യോഗസ്ഥ സംഘത്തോടൊപ്പം അടിയന്തര സംയുക്ത പരിശോധന നടന്നു. 🤝
ബഹു. എം.പി അബ്ദുസ്സമദ് സമദാനി, ബഹു. കോട്ടക്കൽ എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി തുടങ്ങിയവരുടെ നിരന്തരമായ ഇടപെടലുകളുടെ തുടർച്ചയായാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്.
നേരത്തെ ഈ വിഷയങ്ങളിൽ മുജീബ് വാലാസി (മുൻ നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും നിലവിലെ കൗൺസിലറും), അഷറഫ് അമ്പലത്തിങ്ങൽ (മുൻ ചെയർമാനും നിലവിലെ മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും), മുൻ കൗൺസിലർ ആബിദ മൻസൂർ എന്നിവർ ബഹു. എം.പി, എം.എൽ.എ, NHAI എന്നിവർക്ക് പരാതി സമർപ്പിച്ചിരുന്നു.
NHAI പ്രൊജക്ട് ഡയറക്ടർ പ്രവീൺ കുമാർ, സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഷാജി കെ എന്നിവരടങ്ങിയ സംഘം പ്രദേശം സന്ദർശിക്കുകയും താഴെ പറയുന്ന പ്രധാന തീരുമാനങ്ങൾ എടുക്കുകയും ചെയ്തു:
1️⃣ ഡ്രൈനേജ് നിർമ്മാണം: വയഡക്ട് പാലത്തിന് താഴെ ദേശീയപാതയിലെ വെള്ളം കുത്തിയൊലിച്ച് വീടുകളിലേക്കും ജലസ്രോതസ്സുകളിലേക്കും എത്തുന്നത് തടയാൻ അടിയന്തരമായി ഡ്രൈനേജ് നിർമ്മിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉത്തരവിട്ടു. 🌧️
2️⃣ ഫൂട്ട് ഓവർ ബ്രിഡ്ജ്: വട്ടപ്പാറക്കും കഞ്ഞിപ്പുരക്കും ഇടയിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ FOB-ന്റെ എസ്റ്റിമേറ്റ് തയ്യാറായി വരുന്നതായും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പ്രൊജക്ട് ഡയറക്ടർ ഉറപ്പുനൽകി. 🌉
3️⃣ വളാഞ്ചേരി സർവീസ് റോഡ്: വട്ടപ്പാറയിൽ നിന്നും വളാഞ്ചേരിയിലേക്കുള്ള സർവീസ് റോഡിന് മിച്ചഭൂമി ലഭിക്കാൻ മന്ത്രിസഭാ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ നിർമ്മാണം വേഗത്തിലാക്കും. 🚗
4️⃣ കണക്ഷൻ റോഡ്: വട്ടപ്പാറ വടക്കേ കുളമ്പ് - അത്താണിക്കൽ ബൈപ്പാസ് റോഡിൽ നിന്ന് നാഷണൽ ഹൈവേയിലേക്കുള്ള കണക്ഷൻ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കും. 🛣️
വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി, ഡെപ്യൂട്ടി ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ മുജീബ് വാലാസി, സിദ്ധീഖ് ഹാജി കാലൊടി, സുലൈഖ കാരക്കാടൻ, UDF നേതാക്കളായ സലാം വളാഞ്ചേരി, രാജൻ മാസ്റ്റർ എന്നിവരും ബഹു. എം.എൽ.എ ക്കൊപ്പമുണ്ടായിരുന്നു.