
വളാഞ്ചേരി:നഗരസഭ ഭരണ സമിതി ഒരു വർഷം പൂർത്തിയാക്കുന്നതിൻ്റെഭാഗമായി വാർഷിക സമ്മാനമായി വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 717750 രൂപ ചെലവഴിച്ച് 33 വാർഡുകളിൽ നിന്നായി 165 ഓളം പേർക്കാണ് ആദ്യഘട്ടത്തിൽ കട്ടിലുകൾ വിതരണം ചെയ്തത്.അടുത്ത ഘട്ടത്തിൽ അപേക്ഷിച്ച മുഴുവൻ ആളുകൾക്കും കട്ടിലുകൾ വിതരണം ചെയ്യുമെന്നും ഒന്നാം വാർഷികത്തിൻ്റെ ഭാഗമായി ഇത്തരത്തിലുള്ള ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷയായി.കെ.എം.അബ്ദുൽ ഗഫൂർ, പറശ്ശേരി ഹസൈനാർ, സലാം വളാഞ്ചേരി, വി.പി. സാലിഹ്, വി.പി.സലാം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി.എം.റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്,എന്നിവർ സംസാരിച്ചു.വാർഡ് കൗൺസിലർമാർ വിതരണത്തിന് നേതൃത്വം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപ്തി ഷൈലേഷ് സ്വാഗതവും, ഐ.സി.ഡി.എസ്.സൂപ്പർവൈസർ ശാന്തകുമാരി നന്ദിയും പറഞ്ഞു.
- Log in to post comments
- 1 view