സൗജന്യ ഈ-ശ്രം രജിസ്ട്രേഷന് വളാഞ്ചേരി നഗരസഭയിൽ തുക്കമായി

Posted on Friday, January 14, 2022
e-shram

വളാഞ്ചേരി: വളാഞ്ചേരി നഗരസയിൽ സൗജന്യ ഈ-ശ്രം രജിസ്ട്രേഷന് തുടക്കമായി. വട്ടപ്പാറ  മുരിങ്ങാത്താഴം മമ്പഹുൽ ഹുദാ മദ്‌റസയിൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്‌ഘാടനം ചെയ്തു.   നഗരസഭയിലെ അസംഘടിതരായ എല്ലാ വിഭാഗം ആളുകളും ഈ സേവനം  ഉപയോഗപ്പെടുത്തണമെന്നും  ഡിസംബർ 16 മുതൽ 31 വരെ എല്ലാ വർഡുകളിലും സൗജന്യ ക്യാമ്പുകൾ  സംഘടിപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു. കൗണ്സിലർ മാരായ സദാനന്ദൻ കോട്ടീരി, ആബിദ മൻസൂർ, അക്ഷയ കോർഡിനേറ്റർ ജലീൽ, തൊഴിലുറപ്പ് പദ്ധതി ഐ.ടി അസിസ്റ്റന്റ് റഫീക്ക് വി ടി, എൻ.യു.എൽ.എം - എം.റ്റി.പി നിഷാദ് .സി തുടങ്ങിയവർ പങ്കെടുത്തു.