വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം നടത്തുന്ന പച്ചക്കറി തൈകളുടെ വിതരണോദ്‌ഘാടനം നടത്തി.

Posted on Tuesday, December 7, 2021
vegitable

വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം നടത്തുന്ന പച്ചക്കറി തൈകളുടെ വിതരണോദ്‌ഘാടനം നടത്തി.1 ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ ചിലവഴിക്കുന്നത്. മുളക്, വഴുതന(പച്ച,വയലറ്റ്), തക്കാളി, എന്നിവയുടെ തൈകളാണ് വിതരണം ചെയ്യുന്നത്.കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ശ്രീ. അഷ്റഫ് അമ്പലത്തിങൽ  ആദ്യ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ മാരാത്ത് ഇബ്രാഹിം,മുജീബ് വാലാസി കൗണ്സിലർ നൗഷാദ് നാലകത്ത്  കൃഷി ഓഫീസർ മൃദുൽ വിനോദ്  കർഷകർ കൃഷി ഭവൻ ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.