കുടുംബശ്രീ വിപണന മേളയ്ക്ക് തുടക്കമായി

Posted on Tuesday, December 7, 2021
KUDUMBASHREE

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കുറ്റിപ്പുറം ബ്ലോക്കിലെ കുടുംബശ്രീ സൂഷ്മ സംരംഭങ്ങളുടെ തനത് ഉൽപ്പന്നങ്ങളുടെ വിപണനവും പ്രദർശനവും വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി വി.കെ ടവർ കോമ്പൗണ്ടിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ മാറാക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സജ്‌ന ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രാദേശിക സാമ്പത്തിക വികസനത്തിന് കുടുംബശ്രീ സംരംഭങ്ങൾക്ക് കൂടുതൽ പ്രോത്സ്സാഹനം ആവശ്യമാണെന്നും കുടുംബശ്രീ ഉൽപ്പന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാകുന്നതിന് സ്ഥിരം വിപണന കേന്ദ്രം തുടങ്ങണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്‌, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ദീപ്തി ഷൈലേഷ്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ റൂബി ഖാലിദ്, എടയൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ അയ്യൂബ് എ, വളാഞ്ചേരി നഗരസഭാ കൗൺസിലർമാരായ ഇ. പി അച്യുതൻ, എൻ. നൂർജഹാൻ, പി. തസ്ലീമ, സദാനന്ദൻ കോട്ടീരി, താഹിറ ഇസ്മയിൽ, റസീന മാലിക്ക്, ബദരിയ്യ, ഉണ്ണികൃഷ്ണൻ, ഷാഹിന റസാഖ്, ശൈലജ പിലാകോളിൽ പറമ്പിൽ, സി.ഡി.എസ് ചെയർപേഴ്സൺമാരായ ബിന്ദു കെ, കാർത്യായനി, ശാന്ത കുമാരി എ., സുമതി കെ.പി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഭാഗ്യശ്രീ, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, ബ്ലോക്ക് കോർഡിനേറ്റർമാർ, അകൗണ്ടന്റ്മാർ തുടങ്ങിയവർ സംബന്ധിച്ചു.വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത രമേശ്‌ സ്വാഗതവും ആതവനാട് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സുജാത ടി നന്ദിയും പറഞ്ഞു.വിപണന മേളയിൽ പലഹാരങ്ങൾ, അച്ചാറുകൾ, കറിക്കൂട്ടുകൾ, പാലുൽപ്പന്നങ്ങൾ, തേൻ നെല്ലിക്ക, കൂൺ, വെളിച്ചെണ്ണ, വെർജിൻ ഓയിൽ, കൂവ്വപ്പൊടി, ധന്യപ്പൊടികൾ, തുണിത്തരങ്ങൾ, മൺപാത്രങ്ങൾ, അലങ്കാര ചെടികൾ, ഹോം മെയ്ഡ് കേക്കുകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വിപണനത്തിനെത്തിച്ചിട്ടുണ്ട്.നവംബർ 26 ന് വിപണന മേള സമാപിക്കും.