ഭാരതീയ ചികിത്സാ വകുപ്പ് മലപ്പുറം, ജില്ലയിലെ അംഗന വാടി ജീവനക്കാർക്കായി നടത്തിയ ക്വിസ് മത്സരം നടത്തി.

Posted on Tuesday, December 7, 2021
ഭാരതീയ ചികിത്സ

02/11/21 ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ചു ഭാരതീയ ചികിത്സാ വകുപ്പ് മലപ്പുറം, ജില്ലയിലെ അംഗന വാടി ജീവനക്കാർക്കായി നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ നഗരസഭയിലെ കാളിയാല അംഗനവാടിയിലെ ടീച്ചർ ശ്രീമതി. ഹസീനയെ അഭിനന്ദികുന്നതിന്റെ ചടങ്ങ് ബഹു. നഗരസഭ ചെയർമാൻ ശ്രീ. അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ ശിഹാബ് പാറക്കൽ അധ്യക്ഷത വഹിച്ചു.ആയുർവേദ ഡോക്ടർ ശ്രുതി സ്വാഗതം പറയുകയും വൈസ് ചെയർപേർസൻ റംല മുഹമ്മദ്‌ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമ്മാരായ റിയാസ, ദീപ്തി കൗൺസിലർ സദാനന്ദൻ ശാന്തകുമാരി, ദാവൂദ് മാഷ്, മുസ്തഫ നടക്കാവിൽ, ശിഹാബ് മണ്ണത്ത്, കരീം, സകരിയ എന്നിവർ ആശംസകൾ പറഞ്ഞു...