
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനു വേണ്ടി എസ്. എസ്.കെ ആരംഭിച്ച പദ്ധതിയാണ് സ്പെഷ്യൽ കെയർ സെന്റർ വളാഞ്ചേരി മുൻസിപ്പൽ തല ഉദ്ഘാടനം ടി.ആർ. കെ യു പി.എസ് വളാഞ്ചേരിയിൽ വിദ്യാഭ്യാസ സ്റ്റാർ സിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി യുടെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു കുറ്റിപ്പുറം BPC അബ്ദു സലീം.ടി പദ്ധതിയുടെ വിശദീകരണം നടത്തി ക്ഷേകമാര്യ സ്റ്റാൻ സിംഗ് കമ്മറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് വാർഡ് കൗൺസിലർ തസ്ലീമ നദീർ പി.റ്റി. എ വൈസ് പ്രസിഡന്റ് നാസർ കെ.ടി ബി.ആർ.സി. യിലെ സി.ആർ.സി.സി ബിൻസി എൻ. ചാണ്ടി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സ്കൂൾ പ്രധാനാധ്യാപകൻ ഹരീഷ് എ സ്വാഗതവും ബി.ആർ.സി യിലെ സ്പെഷ്യൽ എജ്യുക്കേറ്റർ പവിഷ സി.പി നന്ദിയും പറഞ്ഞു
- Log in to post comments
- 5 views