ബാലസഭ 'പൂവേപൊലി' വിജയികളെ അനുമോദിച്ചു

Posted on Wednesday, October 13, 2021
NULM

വളാഞ്ചേരി: കുടുംബശ്രീ സംസ്ഥാന മിഷന് കീഴിൽ ഓണാഘോഷത്തിന്റെ ഭാഗമായി ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ച 'പൂവേപൊലി'  ഓണപ്പാട്ട്, മാവേലിക്കൊരു കത്ത്, അത്തപ്പൂക്കളം  മത്സരങ്ങളിൽ മികച്ച വിജയം നേടിയ വളാഞ്ചേരി നഗരസഭ കുടുംബശ്രീ ബാലസഭാ അംഗങ്ങൾക്ക്‌ ഉപഹാരങ്ങളും  സർട്ടിഫിക്കറ്റും നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വിതരണം ചെയ്തു. ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ നൂർജഹാൻ നടുത്തൊടി, ആബിദ മൻസൂർ, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരായ മംഗള എൻ,  ഹർഷ ഹരിദാസൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ  കുടുംബശ്രീ സി. ഡി. എസ് എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങൾ, ബാലസഭ പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു. കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്‌സൺ  സുനിത രമേശ്‌ സ്വാഗതവും നഗരസഭ വൈസ് ചെയർപേഴ്‌സൺ  റംല മുഹമ്മദ്‌ നന്ദിയും പറഞ്ഞു.