വളാഞ്ചേരി മുൻസിപ്പാലിറ്റി 2020-2021 വർഷത്തിൽ 1580000 രൂപ വകയിരുത്തി Sc കോളനികളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു.

Posted on Friday, October 8, 2021
Street Light

വളാഞ്ചേരി മുൻസിപ്പാലിറ്റി 20 20-2021 വർഷത്തിൽ 1580000 രൂപ വകയിരുത്തി Sc കോളനികളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു. 11 കോളനികളിലാണ് ആദ്യ ഘട്ടം തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. 3ഘട്ടമായി മുൻസിപ്പാലിറ്റിയിലെ മുഴുവൻ കോളനികളിലും സ്ട്രീറ്റ് മെയിൽ വലിച്ച് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ് .ഡിവിഷൻ 12 ലെ മാടത്തിയാർക്കുന്ന് കോളനിയിൽ മുൻസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. മരാമത്ത് സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ റൂബി ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ റംല മുഹമ്മദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹീം ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് ചെയർമാൻ ദീപ്തി ഷൈലേഷ്,ഷാഹിന റസാഖ്,കെ.എം.ഗഫൂർ, പറശ്ശേരി ഹസൈനാർ,  കെ.എം അബ്ദുൽ അസീസ്,ടി.കെ. ആബിദലി, ഭക്തവത്സലൻ , രാജൻ മാസ്റ്റർ, മുസ്തഫ മാസ്റ്റർ , എം.പി ഷാഹുൽ ഹമീദ്, കെ. റഷീദ്, വി.കെ.മജീദ്, ടി.വി.സാജിത,  തുടങ്ങിയവർ സംസാരിച്ചു.