ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

Posted on Tuesday, September 28, 2021

 

Asadhi

ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.വൈസ് ചെയർ പേഴ്സൺ ശ്രീമതി റംല മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ  ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.  ശുചീകരണ ജീവനക്കാരെ പൊന്നാടയണിയിച്ചു.  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹീം, നഗരസഭ കൗൺസിലർ ഫൈസൽ തങ്ങൾ, സെക്രട്ടറി ഇൻ ചാർജ്ജ് ബിജു ഫ്രാൻസിസ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു