നവീകരിച്ച കറ്റട്ടിക്കുളം ഉദ്ഘാടനം ചെയ്തു

Posted on Friday, July 23, 2021

 

Kattattikulam

വളാഞ്ചേരി:  വളാഞ്ചേരി നഗരസഭയിലെ നവീകരിച്ച കാട്ടിപ്പരുത്തി കറ്റട്ടിക്കുളം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. കാട്ടിപ്പരുത്തി പാടശേഖരത്തിലെ  പ്രധാന ജല സ്രോതസ്സായ കാട്ടിപ്പരുത്തി കുളം എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ്  നവീകരിച്ചത്. ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള കുളത്തിന്റെ ഉൾവശത്ത് ചെറിയ ഒരു കുളം കൂടി കുഴിക്കുകയും 49.25 മീറ്റർ നീളത്തിലും 17.80 മീറ്റർ വീതിയിലും കരിങ്കൽ ഉപയോഗിച്ച് ഭിത്തികൾ കെട്ടുകയും കുളത്തിന്റെ താഴേക്ക് ഇറങ്ങുന്നതിന് കുളത്തിന്റ ഇരുവശങ്ങളിലും കരിങ്കൽ സ്റ്റെപ്പുകൾ പടവുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.  തകരാറിലായ  കരിങ്കൽ ഭിത്തി 20.80 മീറ്റർ നീളത്തിലും റോഡ് സൈഡിൽ 51.50 മീറ്റർ നീളത്തിലുള്ള ഭിത്തി പൊളിച്ച് പുതുക്കി കെട്ടുന്നതും ഉൾപ്പെടെയാണ് പദ്ധതി പ്രവർത്തനങ്ങളിൽ ഉൾപ്പടുത്തി നടത്തിയത്.  നഗരസഭാ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഇ.പി.അച്യുതൻ ഷാഹിന റസാഖ്, താഹിറ ഇസ്മയിൽ , സുബിത രാജൻ, തസ്‌ലീമ നദീർ , സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. അബ്ദുൽ നാസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ. ആബിദലി, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, കെ.വി. ഉണ്ണികൃഷ്ണൻ , കെ.പി.സുബൈർ മാസ്റ്റർ, പാടശേഖര സമിതി സെക്രട്ടറി ടി.എം. രാജഗോപാൽ, ഹബീബ് റഹ്മാൻ പറമ്പയിൽ, പി.കുഞ്ഞി മുഹമ്മദ് ,മമ്മുപ്പ ചങ്ങമ്പള്ളിഎന്നിവർ പങ്കെടുത്തു.