അതി ദരിദ്രരെ കണ്ടെത്തൽ; വളാഞ്ചേരി നഗരസഭയിൽ പരിശീലനം നൽകി.

Posted on Saturday, November 6, 2021
ATHI DHARITHRAM

വളാഞ്ചേരി: അതി ദരിദ്രകുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ അതിജീവന പദ്ധതികൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി വളാഞ്ചേരി നഗരസഭയിലെ ജനപ്രതിനിധികൾക്കും സന്നദ്ധ പ്രവർത്തകർക്കും ഏകദിന പരിശീലനം നൽകി. അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള കർമ്മ പരിപാടിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. ജനകീയ പങ്കാളിത്തത്തോടെയാണ് സമൂഹത്തിലെ അതി ദരിദ്രരെ കണ്ടെത്തുക. നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന പരിശീലന പരിപാടി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് അധ്യക്ഷയായി.വൈസ്ചെയർപേഴ്സൺറംലമുഹമ്മദ്,സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.എം.റിയാസ്,റൂബി ഖാലിദ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിംസംസാരിച്ചു.കില ഫാക്വൽറ്റികളായ പ്രൊഫ.ഇമ്പിച്ചിക്കോയ തങ്ങൾ , ശ്രീദേവി, കെ.വാഹിദ്, ജാഫർ ഷെരീഫ്, ജയ് സോമനാഥൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി