വളാഞ്ചേരി നഗരസഭ പഠന കിറ്റ് വിതരണം നടത്തി

Posted on Saturday, November 6, 2021
KIT

വളാഞ്ചേരി: നഗരസഭ അഗതി രഹിത കേരളം പദ്ധതി ഗുണഭക്താക്കളുടെ മക്കൾക്ക് പഠനോ പകരണ വിതരണം നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വിതരണം ചെയ്തു. ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു.വികസന സ്ഥിരം സമിതി അധ്യക്ഷൻ റിയാസ്, പൊതുമരാമത്തു സ്ഥിരം സമിതി അധ്യക്ഷ റൂബി ഖാലിദ് വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുജീബ് വാലാസി, സി ‌‍ഡി എസ് ചെയർപേഴ്സൺ സുനിത ,കൗൺസിലർമാരായ ഈസ മാസ്റ്റർ നൂർജഹാൻ നടുത്തൊടി, ആബിദ മൻസൂർ, ഷൈലജ ടി പി, അബിത മൻസൂർ, തസ്ലീമ നദീർ, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കുടുംബശ്രീ എ ഡി എസ് ഭരണ സമിതി അംഗങ്ങൾ പങ്കെടുത്തു...കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്‌സൺ സുനിത രമേശ്‌ സ്വാഗതവും കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ നന്ദിയും പറഞ്ഞു.