15 വർഷത്തെ ദുരന്തങ്ങൾക്ക് അറുതിയാവുകയാണ് വട്ടപ്പാറയിൽ അപകടകരമായ രീതിയിൽ ഉള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിലൂടെ

Posted on Saturday, November 6, 2021
TREE

വട്ടപ്പാറയിൽ വാഹന അപകടങ്ങൾ നിത്യ സംഭവമാകുകയും അതോടൊപ്പം റോഡിലേക്ക് വീഴുന്ന മരങ്ങൾകൂടി വീഴുന്ന അപകടങ്ങൾ പതിവാകുകയും കൂടി ആകുമ്പോൾ വലിയ പ്രയാസങ്ങൾ സൃഷ്ട്ടിച്ച് വരികയായിരുന്നു .വളാഞ്ചേരി നഗരസഭാ ഈ വിഷയം ഗൗരവമായി എടുക്കുകയും കഴിഞ്ഞ മുൻസിപ്പൽ കൌൺസിൽ യോഗത്തിൽ പ്രദേശത്തെ കൗൺസിലറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമാണെന്നും ഉടൻ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഇതിനു വേണ്ട നടപടിക്രമങ്ങൾ എടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് വട്ടപ്പാറയിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നത് .അപകടമകരമായി വാഹനങ്ങൾക്ക് മുകളിലേക്ക് വീഴുന്നതും ,കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴ കാരണം റോഡിലേക്ക് ചെരിഞ്ഞു നിന്നിരിക്കുന്നതുമായ മുഴുവൻ മരങ്ങളുമാണ് മാറ്റിയത് .അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരവുമാണ് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയത്.
വളാഞ്ചേരി പോലീസിന്റെ യും സന്നദ്ദ പ്രവർത്തകരുടെയും സഹായത്തോടെ നഗരസഭ ഏറ്റെടുത്തു നടത്തി .ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി ,കൗൺസിലർമാരായ ആബിദാമൻസൂർ,ശിഹാബ് പാറക്കൽ , സദാനന്ദൻ കൊട്ടീരി ,സന്നദ്ധ പ്രവർത്തകരായ താഹിർ വട്ടപ്പാറ ,ഇസ്മായിൽ kc ,ലത്തീഫ് വി ,ആഷിഖ് തുളുനാടൻ ,കുഞ്ഞാവ വട്ടപ്പാറ ,ബഷീർ ഒപി തുടങ്ങിയവർ നേതൃത്വം നൽകി.