വിദ്യാലയങ്ങൾ തുറക്കൽ -വളാഞ്ചേരി നഗരസഭാ ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റെസർ വിതരണം നടത്തി

Posted on Saturday, November 6, 2021
sCHOOL

നവംബർ - 1 മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ വളാഞ്ചേരി നഗരസഭയുടെ പരിധിയിലുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്റെസർ നഗരസഭ വിതരണം ചെയ്തു വൈസ് ചെയർപേഴ്സൺ റംല മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻസിപാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാൻസിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതവും വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പ്രധാനാധ്യാപിക ടി.വി ഷീല നന്ദിയും പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ ,ഷിഹാബ് പാറക്കൽ, സാജിദ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ പാറശ്ശേരി ഹസൈനാർ, മുഹമ്മദാലി നീറ്റുകാട്ടിൽ, തൗഫീഖ് പാറമ്മൽ ബി.ആർ.സി.യിലെ സി.ആർ.സി. കോർഡിനേറ്റർ ബീൻസി എൻ ചാണ്ടി എന്നിവർ ചടങ്ങിന് ആശംസകൾ പറഞ്ഞു