വീടില്ലാത്ത വളാഞ്ചേരി നഗരസഭയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീടൊരുങ്ങുന്നു. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. ഗുണഭോക്താക്കളുടെ യോഗം വളാഞ്ചേരി നഗരസഭാ ഹാളില്‍ നടന്നു.

Posted on Saturday, November 6, 2021
PMAY

വീടില്ലാത്ത വളാഞ്ചേരി നഗരസഭയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീടൊരുങ്ങുന്നു. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. ഗുണഭോക്താക്കളുടെ യോഗം വളാഞ്ചേരി നഗരസഭാ ഹാളില്‍ നടന്നു.640 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കാനാണ് നഗരസഭ ഫണ്ട് അനുവദിക്കുന്നത്. പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 പട്ടിക ജാതി കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുക. ഓരോ കുടുംബങ്ങള്‍ക്കും വീട് നിര്‍മിക്കാനായി നാല് ലക്ഷം രൂപ വീതം അനുവദിക്കും. സമയബന്ധിതമായി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ പറഞ്ഞു.പരിപാടി വൈസ് ചെയര്‍മാന്‍ റംല മുഹമ്മദ് അധ്യക്ഷതവഹിച്ചു.കൗണ്‍സിലര്‍മാരായ കെ സിദ്ദീഖ് ഹാജി , സദാനന്ദൻ കെ,കെ.വി ഉണ്ണികൃഷ്ണന്‍,ബദരിയ്യ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.വീട് നിമിക്കാനുള്ള പെര്‍മിറ്റ് എടുത്ത് നഗരസഭയുമായി കരാര്‍ ഉണ്ടാക്കിയാല്‍ പദ്ധതിയുടെ ആദ്യഗഡു പണം അനുവദിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.ക്ഷേമകാര്യകമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ്തി സ്വാഗതവും പി,എം.എ,വൈ കോഡിനേറ്റര്‍ നിവ്യ നന്ദി രേഖപ്പെടുത്തി.