വിദ്യാർത്ഥികൾ പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം...ഇ.ടി മുഹമ്മദ് ബഷീർ MP

Posted on Saturday, November 6, 2021
Prathibhatharam

വിദ്യാർത്ഥികൾ പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് സാമൂഹിക പ്രതിബദ്ധതയുള്ളവരാകണമെന്നും ദിശാ ബോധമുള്ള ഉത്തമ പൗരന്മാരായി മാറാനുള്ള ശ്രമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ MP പറഞ്ഞു .വളാഞ്ചേരി നഗരസഭയിൽ 2021 വർഷത്തിൽ SSLC ,+2 വിന് മുഴുവൻ വിഷയത്തിലും A + നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് പ്രതിഭാദരം-21 അനുമോദന ചടങ്ങിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായിരുന്നു .കോട്ടക്കൽ നിയോജക മണ്ഡലം MLA പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി .വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ പാരിസ്ഥിതിക ബോധം കുട്ടികളിൽ ഉണ്ടാകേണ്ടതുണ്ട് .എല്ലാ വർഷവും കേരളം നേരിടുന്ന പ്രളയവും ,പേമാരിയും ,എല്ലാം നമുക്ക് വലിയ വേദനയും,ആശങ്കയും ഉണ്ടാക്കുന്നു .നമ്മൾ പ്രകൃതിയോട് എങ്ങിനെ പെരുമാറുന്നു ആ രീതിയിൽ പ്രകൃതി നമ്മൊളൊട് തിരിച്ചും പ്രതികരിക്കുന്നു .വിദ്യാർത്ഥികൾ പ്രകൃതി സ്നേഹം ഉള്ളവരാകണം പാഠ്യ പദ്ധതികളിൽ അത്തരം കാര്യങ്ങൾ വലിയ തോതിൽ ഉണ്ടാകേണ്ടതുണ്ട് എന്നും പ്രൊഫ .ആബിദ് ഹുസൈൻ തങ്ങൾ MLA പറഞ്ഞു .വളാഞ്ചേരി നഗരസഭയിൽ 2021 വർഷത്തിൽ 200 ഓളം വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടാൻ സാധിച്ചിട്ടുണ്ട് .എല്ലാ കുട്ടികൾക്കും നഗരസയുടെ സ്നേഹാദരം നൽകി . ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ മുജീബ് വാലാസി ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിഎം റിയാസ് ,മാരാത്ത് ഇബ്രാഹിം ,റൂബി ഖാലിദ് ,ദീപ്തി ശൈലേഷ് ,കെഎം ഗഫൂർ ,എൻ വേണുഗോപാലൻ ,പാറശ്ശേരി അസൈനാർ ,സലാം വളാഞ്ചേരി ,സി അബ്ദുന്നാസർ ,കെവി ഉണ്ണികൃഷ്ണൻ ,കെ എം അബ്ദുൽ അസീസ്,വിപിഎം സാലിഹ് ,കൗൺസിലർമാരായ ഇപി അച്യുതൻ ,ഫൈസൽ തങ്ങൾ നഗരസഭ സെക്രട്ടറി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു .നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.