കർഷകരെ ആദരിച്ചു

Posted on Wednesday, July 7, 2021
AGRICULTURAL

വളാഞ്ചേരി നഗരസഭയിലെ  കാർഷിക മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ കർഷകരെ ആദരിച്ചു. വളാഞ്ചേരി നഗരസഭാ വൈസ് ചെയർ പേഴ്സൺ ശ്രീമതി റംല മുഹമ്മദ് അധ്യക്ഷയായ ചടങ്ങിൻ്റെ ഉദ്ഘാടനം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.

Tags

കുട്ടികളുടെ ആവശ്യങ്ങൾക്കായി "ബൈ ദ ചിൽഡ്രൻ" പരിപാടി നടത്തി

Posted on Wednesday, July 7, 2021
BI THE CHILDREN

വളാഞ്ചേരി : വളാഞ്ചേരി മുൻസിപ്പാലിറ്റി  കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി ബൈ ദ ചിൽഡ്രൻ പരിപാടി നടത്തി. ബാലസഭ കുട്ടികൾ അവരുടെ ആവശ്യങ്ങൾ പദ്ധതികളായി തയ്യാറാക്കി നൽകുന്നതിനും ബാലസൗഹൃദ തദ്ദേശസ്ഥാപനങ്ങൾ സാധ്യമാക്കുന്നതിനുമാണ് പരിപാടി നടത്തിയത്.

Tags

വളാഞ്ചേരി നഗരസഭ 2021-22 വർഷത്തെ പദ്ധതി രൂപീകരണത്തിനായി വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേർന്നു

Posted on Wednesday, July 7, 2021
Project 2020-21

വളാഞ്ചേരി: നഗരസഭയിലെ  2021-2022 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപെട്ട്  16 വർക്കിംഗ് ഗ്രൂപ്പുകളുടെയും ആദ്യ യോഗം  നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ   ചേർന്നു.യോഗം കെ.എം.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.

Tags

അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി.

Posted on Wednesday, July 7, 2021
Anemia

വളാഞ്ചേരി: അനീമിയ ബോധവത്ക്കരണ പ്രചരണ പരിപാടികൾക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി. ബോധവത്ക്കരണ പോസ്റ്ററിൻ്റെ പ്രകാശനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഒ.ശാന്തകുമാരിക്ക് നൽകി നിർവ്വഹിച്ചു.ചടങ്ങിൽ  വൈസ് ചെയർപേഴ്സൺ റംലമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, നഗരസഭ സെക്രട്ടറി സീന.എച്

Tags