Inauguration

വളാഞ്ചേരി: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെയും, തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പറേഷൻ ടൂഫാൻ 2.0 – The Narco Hunt’ നഗരസഭ തല ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഹസീന വട്ടോളി നിർവ്വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കേരള സർക്കാറിൻ്റെ ലഹരി നിർമാർജനത്തിനെതിരെ യുള്ള തൂഫാൻ ക്യാമ്പയിനിൻ്റെ രണ്ടാം ഘട്ടം എന്ന രീതിയിലാണ് പോലീസും,തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർത്ത് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ചെന്നിത്തല വേങ്ങര മലബാർ കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.ഉദ്ഘാടന പരിപാടി ഓൺലൈനായി വീക്ഷിക്കുന്നതിനായി വി.എസ് .സി ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രേത്യേകം സജ്ജീകരണം നടത്തിയിരുന്നു.സംസ്ഥാന തല ഉദ്ഘാടനത്തിന് ശേഷം ചെയർപേഴ്‌സൺ പതാക ഉയർത്തുകയും,വാർഡ് കൗൺസിലർമാരെ തൂഫാൻ വാരിയേഴ്സ് ബാഡ്ജ് അണിയിക്കുകയും ചെയ്തു.നഗരസഭ സെക്രട്ടറി എച്ച് സീന ലഹരിക്കെതിരെയുള്ള പ്രതിഞ്ജ ചൊല്ലികൊടുത്തു.വളാഞ്ചേരി എ എസ് ഐ അജയ് ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.കൗൺസിലർ മുജീബ് വാലാസി സ്വഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി മോൾ,കൗൺസിലർമാരായ ടി പി അബ്‌ദുൾ ഗഫൂർ,ജലാൽ മാനു,കെ ടി അബ്ദുൾ റസാഖ്,നൗഫൽ പാലാറ,ജയ സാദാനന്ദൻ,അജിത കൃഷ്ണൻ,അഡ്വ.ഹർഷ സന്തോഷ്‌,യു മുജീബ് റഹ്മാൻ,റഹ്മാബി,പി പി യഹ്‌യ,റാഷിദ്‌ മച്ചിഞ്ചേരി,ഷാഫി എന്ന  മുത്തു,സിദ്ധീഖ് ഹാജി,സക്കീന,സുലൈഖ കരാക്കാടൻ,കെ പി നസീറ,മെഹ്‌റൂഫത്ത് നെല്ലോളി,ഹാജറ വീരാൻ കുട്ടി,നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി പി അഷ്‌റഫ്‌,ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിനോദ് ബാലകൃഷ്ണൻ,കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ നിസാർ,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഖൈരുന്നീസ്സ തുടങ്ങിയവർ സംസാരിച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിയിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വാർഡ് തലങ്ങളിൽ ജാഗ്രത സമിതികളുടെ യോഗം ചേരുകയും വാർഡ് തല ക്യാമ്പയിനുകൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.ആരോഗ്യ വിഭാഗം ജീവക്കാർ,സന്നദ്ധ സംഘടന പ്രതിനിധി കൾ, സാമൂഹ്യ പ്രവർത്തകർ, അംഗനവാടി ജീവന ക്കാർ,കുടുംബശ്രീ പ്രവർത്തകർ, ക്ലബ്ബ് അംഗങ്ങൾ,ആശവർക്കർമാർ എന്നിവരും പങ്കെടുത്തു